Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket

അ​ണ്ട​ര്‍ 19 ഏ​ഷ്യാ​ക​പ്പ്; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം

ദു​ബാ​യി: അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പി​ല്‍ മ​ലേ​ഷ്യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഭി​ഗ്യാ​ന്‍ കു​ണ്ടു​വി​ന്‍റെ (209) ഇ​ര​ട്ട സെ​ഞ്ചു​റി മി​ക​വി​ല്‍ 50 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 408 റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മ​ലേ​ഷ്യ 32.1 ഓ​വ​റി​ല്‍ 93 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. ഇ​തോ​ടെ ഇ​ന്ത്യ 315 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ര്‍: ഇ​ന്ത്യ: 408/7, മ​ലേ​ഷ്യ 93 (32.1). ഒ​മ്പ​താ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ 35 റ​ണ്‍​സെ​ടു​ത്ത ഹം​സ പാം​ഗി​യാ​ണ് മ​ലേ​ഷ്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ഇ​ന്ത്യ​ക്കാ​യി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ അ​ഞ്ചും ഉ​ദ്ധ​വ് മോ​ഹ​ന്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. അ​ഭി​ഗ്യാ​ന്‍ കു​ണ്ടു​വി​നു പു​റ​മെ വേ​ദാ​ന്ത് ത്രി​വേ​ദി (90), വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി (50) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​ക്രം മ​ലേ​ഷ്യ​ക്ക് വേ​ണ്ടി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി.

Latest News

Corehub Up